Malayalam lyrics
അഷ്ടമുടിക്കായലിന്റെ കരയിൽ ഞാൻ ഇഷ്ടഗാനം മൂളിനിൽക്കും നേരം തൊട്ടുരുമ്മി വന്നൊരു വേണാടൻ കാറ്റെന്റെ പട്ടുസാരിച്ചന്തം കവർന്നെടുത്തു എന്നെ ഇഷ്ടമായെന്നവൻ കളിപറഞ്ഞു ഓളങ്ങൾ ചിലങ്കകെട്ടിയ കടവുകൾ തോറും ഓടങ്ങൾ പായും തിരകൾ തോറും (ഓളങ്ങൾ) ഓടിയോടി രസിച്ചവനടുത്തുവന്നു തെല്ലു താഴമ്പൂ മണമെന്റെ കൈയിൽ തന്നു താഴമ്പൂ മണമെന്റെ കൈയിൽ തന്നു (അഷ്ടമുടിക്കായലിന്റെ) കെട്ടിടങ്ങളുയർന്നു നിൽക്കും പട്ടണം നീളെ തട്ടിത്തടഞ്ഞവൻ കിതച്ചുവന്നു (കെട്ടിടങ്ങൾ) ഒട്ടുനേരം നിശ്വാസചൂടു പകർന്നു പിന്നെ കള്ളനവൻ കുളിരാർന്നൊരു മുത്തം തന്നു കള്ളനവൻ കുളിരാർന്നൊരു മുത്തം തന്നു (അഷ്ടമുടിക്കായലിന്റെ)
Song information
സംഗീതം: മുട്ടറ ബി എൻ രവീന്ദ്രൻ
ഗാനരചന: അസുരമംഗലം വിജയകുമാർ
ഗായകര്‍: സരിത ആർ സി നായർ
വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: സരിത ആർ സി നായർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: മുട്ടറ ബി എൻ രവീന്ദ്രൻ
- Lyricist: അസുരമംഗലം വിജയകുമാർ