Malayalam lyrics

അശോകവനികാങ്കമാടി ആത്മാരാമനെ തേടി

അശ്രുവൊഴുകും മിഴികളുമായി

ആയിരം രാവുകളിരുന്നു...ഞാൻ

ആത്മദുഃഖവുമായിരുന്നു....

(അശോകവനികാങ്കമാടി...)

പുഷ്പാഞ്ജലിയിൽ പൊതിയാൻ പ്രിയദേവൻ

മുദ്രമോതിരം തന്നില്ലാ...(2)

തിരുമെയ്യിൽ പുളകത്താൽ ചാർത്തുവാൻ അദ്ദേഹം

തിരുവാഭരണവും തന്നില്ലാ...

ഹൃദയത്തളികയിൽ അമൃതുമായെന്റെ

ഹൃദയേശ്വരൻ ഇനി എന്നു വരും...

ഇനി എന്നു വരും...

(അശോകവനികാങ്കമാടി...)

ചിത്രാ പൗർണ്ണമി രാത്രിയിൽ പ്രിയദേവൻ

രഹസ്യമായ് ഒന്നു വന്നില്ലാ....(2)

പ്രണയതപസ്വിനി എന്റെ മനസ്സിലെ

മദനകല്യാണിയും കേട്ടില്ലാ...

മനസ്സിലെ നവരത്നവിളക്കിൽ കൊളുത്തുവാൻ

സ്മരണതൻ തിരിയുമായ് എന്നു വരും...

ഇനി എന്നു വരും...

(അശോകവനികാങ്കമാടി...)

Song information

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ഭരണിക്കാവ് ശിവകുമാര്‍

ഗായകര്‍: കെ ഗിരിജ വർമ്മ

രാഗം: ശുദ്ധധന്യാസി

ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര, ഷിബു ജേക്കബ്

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song