Malayalam lyrics

അരളിപ്പൂവേ പൊന്നരളിപൂവേ

അനന്ദത്താഴ് വരയിൽ ആലോലമാടി

ആരെയാരെ കാത്തുനില്പൂ നീ

(അരളിപ്പൂവേ..)

കിഴക്കുണരും കാമുകനാം കതിരോനെയോ

കവിളത്തു ഉമ്മ തരും കള്ളനെയോ (2)

കാണാക്കുന്നിന്റെ നെറുകയിലെ

കാമിനിമാരാം നിന്റെ കൂട്ടുകാരെയോ (2)

(അരളിപ്പൂവേ..)

കുഴലൂതിയെത്തിടുന്ന പാട്ടുകാരനെയോ

കുളിർകോരി കാത്തിടുന്ന കൂട്ടുകാരെയോ (2)

കാണാക്കനവിന്റെ വനികയിലെ

കാതരമാരാം നിന്റെ തോഴിമാരെയോ (2)

(അരളിപ്പൂവേ..)

Song information

സംഗീതം: എം ജയദേവൻ

ഗാനരചന: മടവൂർ സുരേന്ദ്രൻ

ഗായകര്‍: മാറനാട് ആർ സതീഷ്കുമാർ

രാഗം: ഹംസധ്വനി

ഹിന്ദുസ്ഥാനി രാഗം: ഹംസധ്വനി, ഹംസ് കല്യാൺ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song