Malayalam lyrics

അനുരാഗലേഖനം മനതാരിലെഴുതിയ

പ്രിയതമനെവിടെ തോഴീ..

പ്രണയാംഗുലീയം വിരലിലണിയിച്ച

ക്ഷിതിപാലനെവിടെ തോഴീ....

(അനുരാഗലേഖനം...)

എന്നാര്യപുത്രന്റെ നാമാക്ഷരങ്ങള്‍ ഞാന്‍

എന്നുള്ളിലെണ്ണി കുറിച്ചു.. (എന്നാര്യപുത്രന്റെ.. )

എന്‍ രാജദേവന്റെ ദര്‍ശനമാത്രകള്‍

എന്‍ മിഴി എണ്ണി തുടിച്ചു.. (എന്‍ രാജദേവന്റെ.. )

(അനുരാഗലേഖനം..)

വരുമെന്ന് ചൊല്ലിയെന്‍ കരളില്‍ ശകുന്തങ്ങള്‍

ചിറകടിച്ചിന്നും ഇരിപ്പൂ.. (വരുമെന്ന്.. )

വനജ്യോത്സ്ന നീര്‍ത്തിയ പൂമെത്ത ഇപ്പോഴും

വാടാതെ തന്നെ കിടപ്പൂ.. (വനജ്യോത്സ്ന.. )

(അനുരാഗലേഖനം...)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: പൂവച്ചല്‍ ഖാദര്‍

ഗായകര്‍: ലത രാജു

രാഗം: നാട്ടക്കുറിഞ്ചി

ഹിന്ദുസ്ഥാനി രാഗം: നാട്ടക്കുറിഞ്ചി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song