Malayalam lyrics

അന്നത്തോണീ പൂന്തോണീ...

അലമാലക്കൈകളിൽ താലോലമാടും

അരയന്നത്തോണി പൂന്തോണി...

അലമാലക്കൈകളിൽ താലോലമാടും

അരയന്നത്തോണി പൂന്തോണി...

അരയത്തി ഞാൻ...അരയത്തി ഞാൻ...

അരയന്റെ വരവും കാത്തനുരാഗപ്പൂചൂടും

അരയത്തിപ്പെണ്ണാണു ഞാൻ...

(അരയത്തി ഞാൻ..)

ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്

ഒരു സ്വപ്നം ഞാൻ..ഒരു സത്യം ഞാൻ...

ഒരു ദുഃഖം ഞാൻ....

അന്നത്തോണീ പൂന്തോണീ...

അലമാലക്കൈകളിൽ താലോലമാടും

അരയന്നത്തോണി പൂന്തോണി...

മദനാർദ്രയായ്...മധുഗാത്രിയായ്...

കണവന്റെ വിരിമാറിൽ വിരലോടിച്ചെന്നെന്നും

കളിചൊല്ലി നിന്നവൾ ഞാൻ...

(മദനാർദ്രയായ്....)

ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്

ഒരു മോഹം ഞാൻ..ഒരു ദാഹം ഞാൻ

ഒരു ശോകം ഞാൻ....

അന്നത്തോണീ പൂന്തോണീ...

അലമാലക്കൈകളിൽ താലോലമാടും

അരയന്നത്തോണി പൂന്തോണി...

ഒരു രാത്രിയിൽ...പ്രിയമാനസൻ

കരകാണാക്കടലേ നിൻ അളവില്ലാ നിധിവാരാൻ

അരയന്നത്തോണിയിൽ പോയ്‌...

(ഒരു രാത്രിയിൽ....)

ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്

തിരയുന്നു ഞാൻ...കരയുന്നു ഞാൻ...

പിരിയല്ലേ നീ....

(അന്നത്തോണീ...)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ബിച്ചു തിരുമല

ഗായകര്‍: പി സുശീലാദേവി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song