Malayalam lyrics
അമ്പോറ്റിക്കണ്ണന്റെ ആട്ടപ്പിറന്നാളി- നമ്പലപ്പുഴയിൽ പോയിരുന്നു... അമ്പലത്തിരുമുറ്റത്തങ്ങിനെ നിന്നു ഞാൻ പൊന്നോടക്കുഴൽവിളി നാദം കേട്ടു... കൃഷ്ണകർണാമൃതമതിൽ പ്രതിധ്വനിച്ചു.. (അമ്പോറ്റിക്കണ്ണന്റെ....) വിഷ്ണുസഹസ്രനാമാർച്ചന ചെയ്യുമ്പോൾ കൃഷ്ണകിരീടത്തെ ഞാൻ വണങ്ങി...(2) തൃച്ചേവടികളിൽ കൃഷ്ണതുളസിയായ് നിത്യമായ് ചേരുവാൻ ആഗ്രഹിച്ചു... കൃഷ്ണതൃപ്പാദം പൂകുവാൻ ആഗ്രഹിച്ചു.. അമ്പോറ്റിക്കണ്ണന്റെ ആട്ടപ്പിറന്നാളി- നമ്പലപ്പുഴയിൽ പോയിരുന്നു... അത്താഴശീവേലി തൊഴുതു ഞാൻ നിന്നപ്പോൾ അഷ്ടപദീലയം അലയടിച്ചു...(2) അമ്പാടി കണ്ടൂ യമുനാതടം കണ്ടു അന്തരംഗം ഗോപവാടമായി... മനം ഇന്ദീവരമായി വിടർന്നു നിന്നു... (അമ്പോറ്റിക്കണ്ണന്റെ....)
Song information
സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍
ഗാനരചന: മുട്ടാര്‍ ശശികുമാര്‍
ഗായകര്‍: പി സുശീലാദേവി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പി സുശീലാദേവി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ആല്‍ബര്‍ട്ട് വിജയന്‍
- Lyricist: മുട്ടാര്‍ ശശികുമാര്‍