Malayalam lyrics

അമ്പാടിക്കണ്ണനെ കാണാൻ കൊതിച്ചു ഞാൻ അമ്പലപ്പുഴ ക്ഷേത്ര നടയിൽ വന്നു (3)

തമ്പുരാൻ കൃഷ്ണന്റെ സന്നിധാനത്തിലെൻ നൊമ്പരമെല്ലാം മറന്നു പോയി (2)

ഞാൻ... മറന്നു പോയി... മറന്നു പോയി... (അമ്പാടിക്കണ്ണനെ)

ബ്രഹ്മമുഹൂർത്തങ്ങൾ എത്ര പിന്നിട്ടു ഞാൻ ചിന്മയരൂപനെ കാണുവാനായ് (2)

നിന്മിഴി പൂവുകളാലെയെനിക്കവൻ നിത്യവസന്തം പകർന്നു തന്നു...

തന്നു... (അമ്പാടിക്കണ്ണനെ)

പുല്ലാങ്കുഴലുമായ് പൂങ്കുയിൽ നാദവും ഒന്നായ് ഒഴുകിയെൻ മാനസത്തിൽ (2)

സർവം മറന്നു ഞാൻ എന്നാത്മ ദേവന്റെ സുന്ദര രൂപം നിറഞ്ഞു നിൽക്കെ (2)

നിൽക്കേ... (അമ്പാടിക്കണ്ണനെ)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ചന്ദ്രൻ പുറക്കാട്

ഗായകര്‍: എൻ ശ്രീകാന്ത്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song