Malayalam lyrics
അക്ഷയഗാനം കണ്ഠത്തിലൊളിക്കും അനുപമ സൗന്ദര്യമേ ഈ അപസ്വരം പോലും സ്വരമഞ്ജരി തൻ സ്വർഗ്ഗ സരോവരമാക്കും (അക്ഷയഗാനം...) അമര സംഗീതത്തിലുണരും ആനന്ദ ഭൈരവിയിൽ (അമര സംഗീതത്തിലുണരും...) കല്ലും പല്ലവസ്ഫുടമായി മാറും നാദസ്വരൂപിണീ നിൻ മുന്നിൽ നാദസ്വരൂപിണീ (കല്ലും പല്ലവസ്ഫുടമായി മാറും...) (അക്ഷയഗാനം...) പാഴ്മുളം തണ്ടു പോലും പാടും ആ കരലാളനത്തിൽ (പാഴ്മുളം തണ്ടു പോലും പാടും...) മുള്ളും മുകുള സുഗന്ധിനിയാകും നാദസ്വരൂപിണീ നിൻ മുന്നിൽ നാദസ്വരൂപിണീ (മുള്ളും മുകുള സുഗന്ധിനിയാകും...) (അക്ഷയഗാനം...) ........................................
Song information
ഗായകര്‍: അശോക് കുമാർ
വിശദവിവരങ്ങള്‍: അശോക് കുമാർ
വിഡിയോ: അശോക് കുമാർ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: അശോക് കുമാർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍