Malayalam lyrics

അക്കരെ നിന്നിക്കരെയ്ക്കൊരു പാലം

മുല്ലപ്പൂ കൊണ്ടൊരു പാലം

അല്ലിമലർക്കാവിലയ്യമ്പൻ നെയ്യുന്ന

മുല്ലപ്പൂംകാറ്റിന്റെ പാലം

(അക്കരെ…)

പൂത്തിരി കൊളുത്തി..ഹൊയ്യാരേ

ചക്കരമാവിൻ പച്ചിലക്കൊമ്പിൽ മുത്തേ വരൂ നീ

മുത്തുകൾ ചൊരിയൂ

തത്തിമിത്തോം തകതിമിതോം ഹൊയ്..

തത്തിമിത്തോം തകതിമിതോം ഹൊയ് ഹൊയ് ഹൊയ്

കാകളി കളകളം കളകാഞ്ചി കിലുകിലും (2)

തത്തരികിട തിത്തരികിട തോം

തത്തരികിട തിത്തരികിട തോം തകതോം

(അക്കരെ…)

കാൽത്തള കിലുക്കി ഹൊയ്യാരേ

താളത്തിലാടും താമരച്ചോല

പൂത്താലും നീ പൂതരികില്ലേ

കാറ്റേ വരൂ പൂവുകൾ ചൊരിയൂ

പൂവിളി പുകളൊലി പുളകത്തിൻകുളിരൊളി

തത്തരികിട തിത്തരികിട തോം

തത്തരികിട തിത്തരികിട തോം തകതോം

(അക്കരെ…)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍

ഗായകര്‍: കെ എസ് ബീന

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song