Malayalam lyrics
അകതാരിൽ ശ്രീരാമ പദകമലം വിടർന്നു അഴലെല്ലാം മായ്ക്കുന്ന പ്രഭ വഴിഞ്ഞു കരി പൂണ്ട കർക്കിട കദനങ്ങളെല്ലാം നിൻ മഹിമയിൽ ഒന്നൊന്നായ് അലിഞ്ഞു തീർന്നു.. അലിഞ്ഞു തീർന്നു.. (അകതാരിൽ...) സത്യധർമ്മങ്ങളെ ജീവിതയാനമാക്കി മുക്തിക്കു മാർഗ്ഗങ്ങൾ നീയരുളി (2) ആരണ്യകാണ്ഡങ്ങൾ അഭിരാമമാകുവാൻ അവിടുത്തെ അപദാന കഥകൾ പാടാം കഥകൾ പാടാം.. (അകതാരിൽ...) അസുരാന്ധതയെല്ലാം ഭാസുരമാക്കുവാൻ രാക്ഷസാന്തക നിൻ കൃപ ചൊരിയൂ (2) തീക്ഷ്ണമീ ജന്മ ദുഷ്കൃത്യമകലുവാൻ ഓർത്തുരുക്കഴിക്കുന്നു രാമമന്ത്രം ...രാമമന്ത്രം (അകതാരിൽ...)
Song information
സംഗീതം: ജോസ്
ഗാനരചന: ശ്രീകല ചിങ്ങോലി
ഗായകര്‍: കലവൂർ വിശ്വനാഥൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കലവൂർ വിശ്വനാഥൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജോസ്
- Lyricist: ശ്രീകല ചിങ്ങോലി