Malayalam lyrics
അടരുന്നു താളം വിടരുന്നു ഗാനം കുളിർമഞ്ഞു വീഴുന്ന നാദം മറനീക്കി മൗനം മനമാകെ വർണ്ണം ഒരു നല്ല വാസന്തരാത്രി (അടരുന്നു താളം...) അകലുകയായ് നിശാന്തയാമം കരിമലരായ് വിഷാദപുഷ്പം പാടാനിറങ്ങി വസന്തം (അകലുകയായ്...) ഒരു വെൺകവാടത്തിൻ കീഴിൽ ഒരു നൃത്തം കൂടി കഴിഞ്ഞു ഒരു നല്ല വാസന്ത രാത്രി (അടരുന്നു താളം...) അരികിലിതാ വിഭാത താരം പുതുകതിരിൻ പ്രസാദഭാവം നാടാകെയെത്തി സുഗന്ധം (അരികിലിതാ ) ഒരു പൂവരങ്ങിന്റെ മേലേ പദമൂന്നിയാടുന്ന രാത്രി ഒരു നല്ല വാസന്ത രാത്രി (അടരുന്നു താളം...)
Song information
സംഗീതം: ജി എസ് രാജൻ
ഗാനരചന: പി എസ് നമ്പീശൻ
ഗായകര്‍: സതീഷ് ബാബു
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: സുഭാഷ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: സതീഷ് ബാബു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജി എസ് രാജൻ
- Lyricist: പി എസ് നമ്പീശൻ