Malayalam lyrics
ആയിരം താരകൾ താരാട്ടു പാടി ആകാശമേഘങ്ങൾ ചാമരം വീശി ആതിരാ ചന്ദ്രൻ പുഞ്ചിരി തൂകി ആരോമൽ പൈതലേ നീയുറങ്ങൂ... (ആയിരം താരകൾ....) ആനന്ദ നീഹാര ബിന്ദുവായ് എന്നും ആത്മാഭിരാമത്തിൽ മിന്നി നിൽക്കും...(2) ആത്മോദയേ നിൻ പുഞ്ചിരിക്കൊഞ്ചൽ ആത്മപ്രഹർഷം പകരുന്നെന്നിൽ.... ആത്മോദയേ നിൻ പുഞ്ചിരിക്കൊഞ്ചൽ ആത്മപ്രഹർഷം പകരുന്നെന്നിൽ.... (ആയിരം താരകൾ....) അഴകിയ തളിർമേനി ആലോലമാട്ടുമ്പോൾ ആകുല ചിന്തകൾ ആഹ്ലാദത്തിരയാകും...(2) ആയിരം മുത്തങ്ങൾ പകർന്നിടാം ഞാൻ ആരോമൽ പൈതലേ നീയുറങ്ങൂ... ആയിരം മുത്തങ്ങൾ പകർന്നിടാം ഞാൻ ആരോമൽ പൈതലേ നീയുറങ്ങൂ... (ആയിരം താരകൾ....)
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: നീരാവില്‍ വിശ്വമോഹന്‍
ഗായകര്‍: കെ പി വിജയ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി വിജയ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: നീരാവില്‍ വിശ്വമോഹന്‍