Malayalam lyrics
ആരു നീയാരു നീ ആരാരോ ആരോമലുണ്ണി നീയാരാരോ (2) നീലമുകിൽ വർണ്ണൻ നീയാണോ പീലിപ്പൂ ചൂടിയോൻ നീയാണോ (2) കോലക്കുഴൽ വിളിക്കേഴു ലോകങ്ങളും കോൾമയിർ കൊള്ളിപ്പോൻ നീയാണോ ആരു നീയാരു നീ ആരാരോ ആരോമലുണ്ണി നീയാരാരോ അഞ്ജനമുണ്ണി നീയാണോ ആനന്ദ ശ്രീകൃഷ്ണൻ നീയാണോ (2) ആഴിത്തിരപ്പുറത്താലിലത്തോണിയിൽ ആടിക്കളിച്ചതും നീയാണോ ആരു നീയാരു നീ ആരാരോ ആരോമലുണ്ണി നീയാരാരോ ആയിരം തിങ്കളുദിച്ച പോലെ അമ്മയ്ക്കു കണ്മണി ആയോനേ (2) അച്ഛനു പുണ്യമായ് തീർന്നോനേ അമ്പാടി തന്നിൽ വളർന്നോനേ ആരു നീയാരു നീ ആരാരോ ആരോമലുണ്ണി നീയാരാരോ (2)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: കളര്‍കോട് ചന്ദ്രന്‍
വര്‍ഗ്ഗീകരണം: റേഡിയോ
വരികൾ: ജിജാ സുബ്രമണ്യന്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: കളര്‍കോട് ചന്ദ്രന്‍