Malayalam lyrics
ആരോരും ആരോരും കാണാത്ത ശോകങ്ങളായ് താലോലം ആട്ടീടാന്‍ ആരോരുമില്ലാത്തവര്‍ ആരോരും ആരോരും കേള്‍ക്കാത്ത നാദങ്ങളായ് താരാട്ടു പാടീടാന്‍ ആരോരുമില്ലാത്തവര്‍ വേവും വയറുമായ് സ്വയം എരിയും പശിയുമായ് കര ചേരാത്ത തിരമാലകള്‍ പോകും വഴികളില്‍ കരി പൂശും നിഴലുപോല്‍ മിഴി തോരാത്ത തെരുജീവികള്‍ ആരോരും ആരോരും കാണാത്ത ശോകങ്ങളായ് താലോലം ആട്ടീടാന്‍ ആരോരുമില്ലാത്തവര്‍.... കാടാറും നാടാറും മാസം തേങ്ങാനും തേയാനും യോഗം കാലം കഴിയുവാന്‍ എന്നും തലവിധി ഈ മൺപാത്ര ഭിക്ഷാടനം... കണ്ണീര്‍ കയങ്ങളില്‍ ഈ ജന്മം മുഴുവനും നിണമൊഴിയാത്ത ശരപീഡനം ആരോരും ആരോരും കാണാത്ത ശോകങ്ങളായ് താലോലം ആട്ടീടാന്‍ ആരോരുമില്ലാത്തവര്‍ ആരോരും ആരോരും കേള്‍ക്കാത്ത നാദങ്ങളായ് താരാട്ടു പാടീടാന്‍ ആരോരുമില്ലാത്തവര്‍... നേരം വെളുക്കുന്ന നേരം കൈ നീട്ടി യാചിക്കാന്‍ ശീലം പാടേ മറന്നുപോയ് ആ മേലാളരെല്ലാം ഈ നാടോടിക്കൂട്ടങ്ങളെ... ബാല്യക്കുരുന്നിലും ഭാരം ചുമക്കുവാന്‍ ഈ ഹതഭാഗ്യജന്മങ്ങളെ.... (ആരോരും ആരോരും....)
Song information
വർഷം: 2012
സംഗീതം: സി വി രഞ്ജിത്ത്
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: കല്യാണി
യൂട്യൂബ് ഓഡിയോ: സിബിൻ വി കെ
Album: തെരുവുനക്ഷത്രങ്ങൾ
Explore this song
- Film / album: തെരുവുനക്ഷത്രങ്ങൾ
- Composer: സി വി രഞ്ജിത്ത്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ