Malayalam lyrics

ആ...ആ...ആ...ആ...

ആനന്ദനടനം പ്രപഞ്ചവേദിയിൽ

ആദിമരാഗ സ്മൃതിയുണർത്തീ...(2)

ബ്രഹ്മാനന്ദ സമ്മോഹകാവ്യമായ്..

ബ്രഹ്മാനന്ദ സമ്മോഹകാവ്യമായ്.....

ഋതുഭേദ താളമായ് കാലഗതി...

ആനന്ദനടനം പ്രപഞ്ചവേദിയിൽ

ആദിമരാഗ സ്മൃതിയുണർത്തീ...

ആ...ആ...ആ...ആ...

ആദിമദ്ധ്യാന്തങ്ങൾ ഏകമായ് തീർന്നൊരീ

ആദി ചിദംബര മണ്ഡപത്തിൽ...(2)

നീ പകർന്നാടിയ താളം യുഗങ്ങളായ്‌...

നീ പകർന്നാടിയ താളം യുഗങ്ങളായ്‌.....

പൊന്നകഭൂഷണ കേൾക്കയല്ലോ...

ഇരവും പകലുമായ് ഞങ്ങളെന്നും...

പാതിമറഞ്ഞൊരു പാർവ്വണബിംബമായ്

കാൽച്ചിലമ്പാടുന്നു വിണ്‍തലത്തിൽ...(2)

താണ്ഡവമാടി പ്രപഞ്ചമുണർത്തിയ

കാരുണ്യമൂർത്തീ നിൻ പുഞ്ചിരിയാൽ

ആനന്ദവർഷമായ് വെണ്ണിലാപ്പൂ...

(ആനന്ദനടനം....)

Song information

സംഗീതം: ഡി ശിവപ്രസാദ്‌

ഗാനരചന: സജി ശ്രീവത്സം

ഗായകര്‍: എസ് എസ് ഗായത്രി

രാഗം: രാഗമാലിക (രഞ്ജിനി, വൃന്ദാവന സാരംഗ, ജോഗ്‌)

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song