Malayalam lyrics
ആലം ഉടയോൻ പാരിനു നൽകിയ അഴകിൻ നാള് പെരുന്നാള് (2) അൽഹം ദൂതും ദുനിയാവിൻ മനം വിടരും നാള് പെരുന്നാള് (ആലം ഉടയോൻ..) ആർഭാടത്തിൻ നാളല്ല അത് ആമോദത്തിൻ പുറവല്ലോ (2) റബ്ബായവൻ തൻ അടിമകൾക്കേകും റഹ്മത്തിൻ തിരുനാളല്ലോ അതിനായ് ശുക്രുകൾ ചൊല്ലുന്നു അവനുടെ കല്പന കൊള്ളുന്നു (2) (ആലം ഉടയോൻ..) സ്വാർത്ഥത തന്നുടെ നാളല്ല അത് സമഭാവനയുടെ നാളല്ലോ (2) അക്കായവൻ തൻ കനിവിൽ പൂക്കും ബർക്കത്തിൻ പ്രിയ നാളല്ലോ അതിനായ് ശുക്രുകൾ ചൊല്ലുന്നു അവനുടെ കല്പന കൊള്ളുന്നു (2) (ആലം ഉടയോൻ..)
Song information
സംഗീതം: എം ജുബൈർ
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: എസ് വിനോദ്, ദുർഗ്ഗ രാജ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എസ് വിനോദ്
- Singer: ദുർഗ്ഗ രാജ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജുബൈർ
- Lyricist: പൂവച്ചല്‍ ഖാദര്‍