Malayalam lyrics

ആകാശഗംഗയിൽ നീരാടി

അഞ്ജനക്കണ്ണുകൾ മയ്യെഴുതി (2)

അന്തിമലർക്കാവിൽ മന്ദാരപ്പൂ ചൂടി

മരതകപ്പട്ടുടുത്തു മാമണിവീണ മീട്ടി

മാമണിവീണ മീട്ടി..

(ആകാശഗംഗയിൽ..)

ഗാനമുയർത്തി കളഗാനമുയർത്തി

മൃദംഗ തരംഗം സുനാദമുയർത്തി

തുംബുരു തന്ത്രികൾ നാദം പകർത്തി (ഗാനമുയർത്തി..)

മുരളീഗാന സുനാദവിനോദം

മുരളീഗാന സുനാദവിനോദം

(ആകാശഗംഗയിൽ..)

പൗർണ്ണമി ചന്ദ്രൻ രംഗമൊരുക്കി പാലാഴിക്കടൽ തിരകളുയർത്തി (2)

യൗവനകന്യകമാർ ചുട്ടികൾ കുത്തി (2)

പാടത്തു സുന്ദരിമാർ കതിർചാമരം വീശി (2)

പാതിരാക്കിളി കഥകളിപ്പദം ചൊല്ലി (2)

കേരവൃക്ഷങ്ങൾ കുട പിടിച്ചു (2)

കേരളമാതാവ് പവനി വന്നു (2)

(ആകാശഗംഗയിൽ..)

Song information

ഗാനരചന: ഉറൂബ്

ഗായകര്‍: പി ലീല

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: സുഭാഷ്

വിഡിയോ: സുഭാഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song