Malayalam lyrics

ആകാശത്തേരേറി ആരാമക്കുളിർ ചൂടി

ആതിരപ്പൂ നുള്ളാനായ് താരം വന്നപ്പോൾ ഓ ഹോയ്

ആഴിമുത്തു തേടാനായ് മേഘം നിന്നപ്പോൾ

നവരത്നതൂവൽമൂടി വർഷം വന്നപ്പോൾ

മേനക ചൂടിയ രാഗത്തിൻ മോതിരമണിഞ്ഞു നീ വന്നു

മഞ്ജുഷയേന്തിയ മോഹത്തിൻ മുന്തിരിനീർമണി നീ തന്നു

ആകാശത്തേരേറി ആരാമക്കുളിർ ചൂടി

ആതിരപ്പൂ നുള്ളാനായ് താരം വന്നപ്പോൾ ഓ ഹോയ്...

മാരിവില്ലിൻ പൂവാൽ നീ മാറു മൂടുമ്പോൾ

മാറിമാറി മാനം പൊൻചേല ചാർത്തുമ്പോൾ...(2)

മഞ്ചാടിപ്പൂങ്കാട്ടിൽ മൈന പാടുമ്പോൾ

മന്ദാരപ്പൂങ്കാറ്റിൽ മേനി പൂക്കുമ്പോൾ...(2)

മന്മഥനേകിയ പൂവമ്പിൻ കന്മദമുറഞ്ഞു നീ തന്നു

മാന്തളിർമേനിയിൽ ലാവണ്യം മഞ്ജരിപാകിയ നീ നിന്നു..

ആകാശത്തേരേറി ആരാമക്കുളിർ ചൂടി

ആതിരപ്പൂ നുള്ളാനായ് താരം വന്നപ്പോൾ ഓ ഹോയ്...

രോമഹർഷത്തേനൂറും താരു നീർത്തീടും

രോഹിണിപ്പൂത്താലങ്ങൾ നീ എടുക്കുമ്പോൾ...(2)

അമ്മാനപന്താടി ചിന്തു പാടുമ്പോൾ

അല്ലിപ്പൂ മുത്താരം താലി ചാർത്തുമ്പോൾ...(2)

പുഞ്ചിരിയഴകിൻ പൂമുത്തായ് കണ്മണി ചൊരിഞ്ഞു നീ തന്നു

ചാരുതയേകിയ താലങ്ങൾ ചാമരവിശറിപ്പൂവായി...

(ആകാശത്തേരേറി....)

Song information

സംഗീതം: മുരളി സിതാര

ഗാനരചന: ഭരണിക്കാവ് ശിവകുമാര്‍

ഗായകര്‍: കാവാലം ശ്രീകുമാര്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: മുരളി സിതാര

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song