Malayalam lyrics
ആദ്യത്തെ രാത്രിയിൽ ഓമലാൾ ചോദിച്ച ചോദ്യങ്ങളെല്ലാം ഞാൻ ഓർക്കുന്നൂ ഞാൻ ഓർക്കുന്നൂ ഞാൻ ഓർക്കുന്നൂ (ആദ്യത്തെ രാത്രിയിൽ) നെഞ്ചിൽ കൈ വെച്ചു ഞാൻ ചൊല്ലിയ മറുപടി പുഞ്ചിരി വിരിയിച്ചു നിൻ ചുണ്ടിൽ നെഞ്ചിൽ കൈ വെച്ചു ഞാൻ ചൊല്ലിയ മറുപടി പുഞ്ചിരി വിരിയിച്ചു നിൻ ചുണ്ടിൽ ആ മന്ദഹാസമാം തൂമണി ദീപമെൻ പ്രേമത്തിൻ ശ്രീകോവിൽ ദീപ്തമാക്കി (ആദ്യത്തെ രാത്രിയിൽ) മറ്റാരും കാണാതെ മാലോകർ അറിയാതെ പൊട്ടാത്ത പൊൻകണ്ണി ചേർത്തു നമ്മേ മറ്റാരും കാണാതെ മാലോകർ അറിയാതെ പൊട്ടാത്ത പൊൻകണ്ണി ചേർത്തു നമ്മേ മാകന്ദ ബാണൻ വില്ലെടുത്ത നേരം പൂ കൊണ്ട് മൂടി നമ്മെ മട്ടും (ആദ്യത്തെ രാത്രിയിൽ)
Song information
സംഗീതം: കെ രാഘവന്‍
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കമുകറ പുരുഷോത്തമൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, ഓണാട്ടുകര
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കമുകറ പുരുഷോത്തമൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ രാഘവന്‍
- Lyricist: പി ഭാസ്കരന്‍