Malayalam lyrics
യേശുനായകാ ദേവാ സ്നേഹഗായകാ പറുദീസ തന്നിലെ പട്ടൊളിമെത്തയെ പരിപൂരമാക്കിയ മിശിഹായേ പാരിനെ രക്ഷിക്കാൻ പശുവിൻ തൊഴുത്തിലെ പാഴ്പ്പുല്ലിൻ മേലേ കിടന്നൂ നീ (യേശു.....) അവനി തൻ പാപത്തിൻ ഭാരം ചുമക്കുവാൻ അത്താണിയായ് മുന്നിൽ നിന്നു നീ (2) പാപത്തിൻ കൂരിരുൾ മൂടിയ പാതയിൽ സ്നേഹപ്രകാശം ചൊരിഞ്ഞു നീ (യേശു....) പാഴ് ചെളി വെള്ളത്തെ മുന്തിരിച്ചാറാക്കി പാപികൾക്കേകിയ മിശിഹായേ(2) ആശ്രയം നീ തന്നെ അഭയം നീ തന്നെ ആശ്രിത വത്സല കർത്താവേ (2) ) (യേശുനായകാ..)
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കമുകറ പുരുഷോത്തമൻ, പി സുശീല
വർഗ്ഗീകരണം: ക്രിസ്തീയ ഭക്തി ഗാനങ്ങൾ
വിശദവിവരങ്ങൾ: VENU
Album: തങ്കക്കുടം
- Singer: കമുകറ പുരുഷോത്തമൻ
- Singer: പി സുശീല
- Film / album: തങ്കക്കുടം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ