Malayalam lyrics
ചൊരിയുക മധുമാരി - നിലാവേ ചൊരിയുക മധുമാരി കുയില്‍കൂവിടും ജീവിതവനിയില്‍ മനോഹരവനിയില്‍ കുക്കു കുക്കു കുക്കു കുക്കു എന്ന സ്വരമരുളി നല്‍ പ്രേമമദാലസമുരളി ചൂടീ യാമിനി സുന്ദരിയകലെ പ്രേമമന്ദാര മാലകള്‍ നിറയെ മാനം മഞ്ജീര നാദങ്ങളാലെ രിമുജിമു രിമുജിമു എന്നു താളമരുളി നല്‍ പ്രേമമദാലസമുരളി വേഗം മീട്ടുക മാനസവല്ലകിയേ വരൂ ജീവിതമുരളീധരനേ മമ സങ്കല്‍പ്പ സായൂജ്യസദനേ കുയില്‍ കൂവിടും ജീവിതവനിയില്‍ മനോഹര വനിയില്‍ കുക്കുകുക്കു കുക്കു കുക്കു എന്ന സ്വരമരുളി നിന്‍ പ്രേമമദാലസമുരളി
Song details
വർഷം: 1950
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ലളിത
വരികൾ: അജയ് മേനോൻ, ശ്രീദേവി
Album: ചന്ദ്രിക
- Singer: ലളിത
- Film / album: ചന്ദ്രിക
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ