Malayalam lyrics
ഇനിമേല്‍ മറക്കുകയില്ലനുപദം മതിയില്‍ മനോമോഹനാ തെളിയും (ഇനിമേല്‍ ) ഇനിമേല്‍ മറക്കുകയില്ലനുപദം തണലേതും കാണാത്ത നരജന്മമരുഭൂവില്‍ (2) തണലായി വരും പ്രേമഗായകനേ (2) തെളിയും ഇനിമേല്‍ മറക്കുകയില്ലനുപദം തവ ശീതമിവള്‍ക്കേകും അനുരാഗ നിധിയും അവശ്യ സുഖദുഃഖം പങ്കിടാന്‍ വിധിയും (തവ ) ഉയിരിങ്കല്‍ ഉയിര്‍ ചേര്‍ക്കും സൗഭാഗ്യഗതിയില്‍ (2) കൈവന്നതേ ജന്മസാഫല്യമേ (2) തെളിയും (ഇനിമേല്‍ )
Song video
Song details
വർഷം: 1953
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എം എൽ വസന്തകുമാരി
വരികൾ: മാധവഭദ്രൻ
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ആശാദീപം
- Singer: എം എൽ വസന്തകുമാരി
- Film / album: ആശാദീപം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ