Malayalam lyrics

മാരിവില്ലൊളി വീശിവന്നൊരെൻ
മാനസാനന്ദ ദായകാ
മാമകാശതൻ വീണയിൽ കൂടി
മൌനഗാനങ്ങൾ പാടി നീ..
ജീവിതാനന്ദ കന്ദളങ്ങളാൽ
പാവന പ്രഭ തൂകി നീ
മായുകില്ല നീ മായുകില്ല നീ
മാമകാശയിൽ എന്നുമേ…
സ്നേഹദീപം കൊളുത്തി ഞാനെന്റെ
മോഹമാം മണികോവിലിൽ
ബാഷ്പധാരയാൽ പ്രേമപൂജയ്ക്കു
പുഷ്പമാലയൊരുക്കി ഞാൻ
കാത്തിരുന്നു ഞാൻ ദേവാ നിന്നുടെ
കാലടിസ്വരം കേൾക്കുവാൻ
വന്നതില്ല നീ വന്നതില്ല നീ
ജീവിതാനന്ദ ദായകാ……

Song video

Watch on YouTube

Song details

വർഷം: 1953

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: പി ഭാസ്കരൻ

ഗായകർ: ജിക്കി കൃഷ്ണവേണി

വരികൾ: ലത നായർ, ശ്രീദേവി

യൂട്യൂബ് ഓഡിയോ: കല്യാണി

Album: ആശാദീപം