Malayalam lyrics
വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍ വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍ മഞ്ഞു വീണൂ.... മുളം കാടിന്‍ കാണാച്ചില്ലകളില്‍ പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ... അഴകണിയും കാട്ടില്‍ മഴനനയും കൂട്ടില്‍.... ഒരു പൊന്‍ശാരിക തപസ്സിരുന്നു ഇണക്കിളിയെ കാത്തിരുന്നു.... തിനയും തേനും തിരഞ്ഞു വരും കുയില്‍ക്കിളിയെ കാത്തിരുന്നു.... വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍ വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍ മഞ്ഞു വീണൂ.... പവിഴ നിലാ കാറ്റിൽ കരള്‍ നിറയും പാട്ടില്‍... ഒരു വെൺമഞ്ചലില്‍ ഇറങ്ങി വന്നു അരികിലവള്‍ ചേര്‍ന്നിരുന്നു... ഹൃദയം മുഴുവന്‍ പങ്കുവെച്ചു ഈറന്‍ മൗനം പങ്കുവെച്ചു.... വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍ വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍ മഞ്ഞു വീണൂ.... മുളം കാടിന്‍ കാണാച്ചില്ലകളില്‍ പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ... ങൂഹുഹൂം.....ലാലലാലാ.....
Song details
വർഷം: 1998
സംഗീതം: വിൽസൺ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, റഹിം പൂവാട്ടുപറമ്പ്
ഗായകർ: എം ജി ശ്രീകുമാർ
വരികൾ: കല്യാണി
Album: ചേനപറമ്പിലെ ആനക്കാര്യം
- Singer: എം ജി ശ്രീകുമാർ
- Film / album: ചേനപറമ്പിലെ ആനക്കാര്യം
- Composer: വിൽസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Lyricist: റഹിം പൂവാട്ടുപറമ്പ്