Malayalam lyrics
ഉറങ്ങൂ ഒന്നുറങ്ങൂ... സ്മരണകള്‍ വിരിക്കുന്ന തല്‍പ്പങ്ങളില്‍ വീണുറങ്ങൂ ഒന്നുറങ്ങൂ ഉറങ്ങൂ ഒന്നുറങ്ങൂ......... കാലം കുറിയ്ക്കുന്ന താരാട്ടുപാട്ടിന്റെ ഈരടികള്‍ ... ജീവിതങ്ങള്‍ എത്രരാഗങ്ങളില്‍ എത്രതാളങ്ങളില്‍ ആലാപനം ചെയ്തു നാമതിനെ അതിന്റെ ശ്രവണസുഖങ്ങളില്‍ മുഴുകി മയങ്ങൂ നീ സങ്കല്‍പ്പമേ ഉറങ്ങൂ ഒന്നുറങ്ങൂ......... കാലം വരയ്ക്കുന്ന ഛായാപടത്തിന്റെ മാതൃകകള്‍..ജീവിതങ്ങള്‍ എത്രരൂപങ്ങളില്‍ എത്രഭാവങ്ങളില്‍ ആലേഖനം ചെയ്തു നാമതിനെ അതിന്റെ ദര്‍ശനലഹരിയില്‍ മുഴുകി മയങ്ങൂ നീ വ്യാമോഹമേ ഉറങ്ങൂ ഒന്നുറങ്ങൂ.........
Song video
Song details
വർഷം: 1976
സംഗീതം: ജി ദേവരാജൻ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: പി മാധുരി
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: മിസ്സി
- Singer: പി മാധുരി
- Film / album: മിസ്സി
- Composer: ജി ദേവരാജൻ
- Lyricist: ബിച്ചു തിരുമല