Malayalam lyrics
ഗംഗാപ്രവാഹത്തിൻ നഭസ്സിൽ ഗന്ധർവ്വസംഗീത നഭസ്സിൽ സൗരപഥത്തിൻ കിരീടത്തിൽ നിന്നും ചന്ദ്രപ്പളുങ്കൊന്നു പതിച്ചൂ ചുറ്റും സ്വർണ്ണപ്രസരം പരന്നൂ വിരുന്നിനൊരുങ്ങീ മിഴിപ്പൂ വിടർത്തീ പൊൻ പളുങ്കെന്നെ നോക്കി ചിരിച്ചൂ സലജ്ജം സഹർഷം മനസ്സിലൊ- രുന്മാദ മേളം തുളുമ്പി (ഗംഗാപ്രവാഹ..) വസന്തമെൻ മുന്നിലൊരായിരമൊരുക്കീ നെന്മേനി പൂവലംഗം കുലുക്കി സഹർഷം സമോദം കനവിലൊ- രപൂർവ ലഹരി കൊളുത്തി (ഗംഗാപ്രവാഹ..)
Song details
വർഷം: 1976
സംഗീതം: ജി ദേവരാജൻ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: പി ജയചന്ദ്രൻ
വിശദവിവരങ്ങൾ: വസന്തൻ ഇ ജി
Album: മിസ്സി
- Singer: പി ജയചന്ദ്രൻ
- Film / album: മിസ്സി
- Composer: ജി ദേവരാജൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ