Malayalam lyrics
�Vedanthathinu thala narachu-priye വേദാന്തത്തിനു തലനരച്ചു പ്രിയേ നമ്മുടെ ആവേശത്തിനു ചുവന്നമാംസച്ചിറകുമുളച്ചു മാറിലൊറ്റമുണ്ടുമിട്ടു മലയുടെ തോളില്‍ ചാരിനില്‍ക്കും വെണിലാവിന്നരികിലൂടെ നിന്റെ നിശാമന്ദിരത്തിന്‍ പൂമുഖപ്പടവില്‍ ഞാന്‍ വന്നു നില്‍ക്കുമ്പോള്‍ നിന്‍ സ്വര്‍ണ്ണപാത്രത്തില്‍ സുന്ദരമാം യൌവനത്തിന്‍ മദിരതരില്ലേ? മഞ്ഞുകൊണ്ടു കുടപിടിക്കും നെയ്തലാമ്പലുകള്‍ മേല്‍കഴുകും കാട്ടുപൊയ്കക്കരയിലൂടെ നിന്റെ ലതാമണ്ഡപത്തിന്‍ പൂക്കള്‍തന്‍ കയ്യില്‍ ഞാന്‍ വന്നിരിക്കുമ്പോള്‍ നിന്‍ മന്ദഹാസത്തിന്‍ ഇന്ദ്രജാലപീലികളില്‍ മധുരം തരില്ലേ?
Song details
വർഷം: 1979
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ശ്രീദേവി, സംശയാലു
Album: പാപത്തിനു മരണമില്ല
- Singer: കെ ജെ യേശുദാസ്
- Film / album: പാപത്തിനു മരണമില്ല
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ