Malayalam lyrics
ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി....ത്രിശൂലമില്ലാത്ത ഭദ്രകാളി... ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി ത്രിശൂലമില്ലാത്ത ഭദ്രകാളി ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി... അല്ലിറാണി പോലത്തെ രാജാത്തി.... മുടിചൂടാമന്നവന്റെ പ്രിയസന്തതി...മൂളിയലങ്കാരിയുടെ വക്രബുദ്ധി... എള്ളുകൊറിച്ചാൽ എള്ളോളം...എടീ...പെണ്ണൊരുമ്പെട്ടാൽ പെണ്ണോളം... ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി.... ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന തമ്പുരാട്ടി... ത്രിശൂലമില്ലാത്ത ഭദ്രകാളി... ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന ഭദ്രകാളി... ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി... അല്ലിറാണി പോലത്തെ രാജാത്തി.... മുടിയിൽ കൊടികുത്തി വാഴുമധർമ്മത്തിൻ മുഖപടങ്ങൾ ഞാനഴിച്ചു മാറ്റും നിങ്ങൾക്ക് ഞാനൊരു തെമ്മാടി...പക്ഷെ നീതിയ്ക്കു ഞാനൊരു പോരാളി സത്യധർമ്മങ്ങൾക്കെന്നും ഞാൻ തേരാളി.... ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി.... ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന തമ്പുരാട്ടി... ത്രിശൂലമില്ലാത്ത ഭദ്രകാളി... ത തൃക്ട്താന തൃക്ട്താന തൃക്ട്താന തൃക്ട്താന ഭദ്രകാളി... ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി...
Song video
Song details
വർഷം: 1976
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്, കോറസ്
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി, ബഹദൂർ, പട്ടം സദൻ
വരികൾ: ജയലക്ഷ്മി രവി
Album: തെമ്മാടി വേലപ്പൻ
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: തെമ്മാടി വേലപ്പൻ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
- Actor: പ്രേം നസീർ
- Actor: ജയഭാരതി
- Actor: ബഹദൂർ
- Actor: പട്ടം സദൻ