Malayalam lyrics

ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍ ജനിച്ചാല്‍ അന്തരിയ്ക്കും
വിടര്‍ന്നാ‍ല്‍ കൊഴിയും നിറഞ്ഞാലൊഴിയും
വിധി ചിരിയ്ക്കും കാലം നടക്കും (ഉദിച്ചാല്‍)
കൈത്തിരി വളര്‍ന്നാല്‍ കാട്ടുതീയാകും
കാട്ടുതീ അണഞ്ഞാല്‍ കരിമാത്രമാകും
വാനവും ഭൂമിയും മാറാതെ നില്‍ക്കും
മനസ്സിന്റെ കോട്ടകള്‍ വളരും
എത്ര പ്രഭാതങ്ങള്‍ കണ്ടൂ വാനം
എത്ര പ്രദോഷങ്ങള്‍ കണ്ടൂ (ഉദിച്ചാല്‍)
മുട്ടിയാല്‍ തുറക്കാത്ത വാതിലൊരെണ്ണം
മര്‍ത്ത്യന്റെ മാനസജാലകവാതില്‍ (മുട്ടിയാല്‍)
എത്രനാള്‍ തുറക്കാതെ കാത്തിരുന്നാളും
മൃത്യുവന്നൊരുനാളില്‍ തുറക്കും
എത്ര വസന്തങ്ങള്‍ കണ്ടു ഭൂമി
എത്രയോ വേനലും കണ്ടൂ (ഉദിച്ചാല്‍)

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: എം എസ്‌ വിശ്വനാഥൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: എം എസ്‌ വിശ്വനാഥൻ

വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ

അഭിനേതാക്കൾ: കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത, ജയഭാരതി, മധു, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, എസ് പി പിള്ള, പട്ടം സദൻ

വരികൾ: ജയലക്ഷ്മി രവി, venu

Album: ദിവ്യദർശനം