Malayalam lyrics

ഓം അക്ഷരായൈ നമ:
ഓം അനഘായൈ നമ:
ഓം അസലായൈ നമ:
ഓം അജയായൈ നമ:
ത്രിപുരസുന്ദരി ത്രൈലോക്യമോഹിനി
ത്രിശൂലവരധാരിണീ
ജഗദംബികേ ദേവി ലളിതാംബികേ
പ്രസീത പ്രസീത പ്രസീത
ഓം അചിന്ത്യായൈ നമ:
ഓം അക്ഷുബ്ധായൈ നമ:
ഓം അദ്വൈതായൈ നമ:
ഓം അദിത്യൈ നമ:
സര്‍വ്വേശ്വരി സര്‍വ്വശക്തി പ്രദായിനീ
സത്വരജോതമോ ഗുണവാഹിനീ
കരുണാമയീ മഹിഷാസുരമര്‍ദ്ദിനി
കാശീവിലാസിനി കാര്‍ത്യായനീ
ഓം അഷ്ടഹസ്തായൈ നമ:
ഓം അന്നപൂര്‍ണ്ണായൈ നമ:
ഓം അരുന്ധത്യൈ നമ:
ഓം അബലാശ്രയായൈ നമ:
ജ്യോതിസ്വരൂപിണി നിന്നില്‍ നിന്നല്ലയോ
തേജസ്സുനേടുന്നു തേജസ്വികള്‍
ബ്രഹ്മാണ്ഡമമ്മേ നിന്‍ ഗര്‍ഭഗേഹത്തിന്റെ
കര്‍മ്മപ്രതീകമാം പരമാണു താന്‍
ത്രിപുരസുന്ദരി......
ഓം അമൃതകലായൈ നമ:
ഓം അമോഘശസ്ത്രായൈ നമ:
ഓം അനേകരൂപായൈ നമ:
ഓം അചിന്ത്യസത്യൈ നമ:
വേദാന്തരൂപിണി നിന്നുള്ളിലൊതുങ്ങുന്നു
വേദങ്ങളും സര്‍വ്വഭൂതങ്ങളും
ശംഖംഗദാചക്രപദ്മം ധരിച്ചുള്ള
നിന്‍ ചതുര്‍ബാഹുക്കള്‍ കണികാണണം

Song details

വർഷം: 1973

സംഗീതം: എം എസ്‌ വിശ്വനാഥൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി ലീല

രാഗം: രാഗമാലിക (രേവഗുപ്തി, ബിലഹരി, ദേവഗാന്ധാരി, മദ്ധ്യമാവതി)

വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ

അഭിനേതാക്കൾ: കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത, ശങ്കരാടി, ജയഭാരതി, ശ്രീലത നമ്പൂതിരി

വിശദവിവരങ്ങൾ: നിത്യാനന്ദ

Album: ദിവ്യദർശനം