Malayalam lyrics
�മാനസം തിരയുന്നതാരെ കണ്വ മാമുനി വാണിടും ആശ്രമവാടിയിൽ (മാനസം..) മാലിനിയൊഴുകും തീരങ്ങളിൽ പുള്ളിമാനൊടൊന്നായ് വിളയാടി മാമക ജീവിത സ്വപ്നം മീട്ടും മാമുനി കന്യക ശകുന്തള മുന്നിലിരിക്കും രാജകുമാരാ കന്യക തൻ ഗീതം അറിവീലേ പിന്നെയുമെന്തിനു മിഴിയിണകൾ കണ്ണീർ മുത്തുകൾ അണിയുന്നു സുന്ദര സൂനമതൊന്നു മുകരുവാൻ എന്നതു കരഗതമായിടുമോ സൽഗുണശീല മാ സുഹാസലോല ഇഷ്ടദാഹമേതുമറിഞ്ഞീല അരുതരുതേ ആശാഭംഗം പോരൂ പോരൂ നീ അനുദിനവും ചൊരിയുമീ മൊഴികളിൽ ഹൃദയമേ മുഴുകി തളരും സഖീ കുളിരണിയുമൊരുദിനം പുലരവേ അമൃതൊളികൾ പകരുമോ ഹൃദയമേ വേദനയകലും നാളതു വരുമോ മാനസവനിയിൽ മാന്മിഴി വരുമോ മുകരൂ ഹൃദയം പകരും മധുരം പുണരൂ പുണരൂ രമ്യം പ്രണയമധുരം ചിന്തും ഹൃദയവനിയിൽ എന്നും പുളകമണിയും പുണ്യം പുണരും വർണ്ണം ചൊരിയും കർണ്ണം കുളിരെ (മാനസം തിരയുനതാരെ..)
Song details
വർഷം: 1967
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: കമുകറ പുരുഷോത്തമൻ, പി ലീല
വരികൾ: സൂസി
Album: ഇന്ദുലേഖ
- Singer: കമുകറ പുരുഷോത്തമൻ
- Singer: പി ലീല
- Film / album: ഇന്ദുലേഖ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ