Malayalam lyrics
�സൽക്കലാ ദേവതേ.... ആ..... സൽക്കലാദേവിതൻ ചിത്രഗോപുരങ്ങളേ സർഗ്ഗസംഗീതമുയർത്തൂ സർഗ്ഗസങ്ങീതമുയർത്തൂ വിശ്വസ്‌നേഹത്തിന്റെ പൊന്മണിവീണയിൽ വിസ്മയഗീതമുയർത്തൂ ആ....... കാളിദാസന്റെ കനകചിലമ്പിട്ടു കാലങ്ങൾ പോയവഴിത്താരയിൽ പാദമുദ്രകൾ കാണുമ്പോൾ പാഞ്ചജന്യം കേൾക്കുമ്പോൾ (സൽക്കലാദേവിതൻ...) മുകിലും മുനികന്യകയുമുണർന്നൊരു മുഗ്ദ്ധസ്‌നേഹത്തിൻ ഗീതം മാനവധർമ്മപ്പൊലിമയറിഞ്ഞ മാമുനിപാടിയ ഗീതം ഉജ്ജയിനിലെ ഗീതം ഗീതം ഉജ്ജ്വലമാണീ ഗീതം ഗീതം ഗംഗാതരംഗമാലകൾ ഊഴിയിൽ എന്നും പാടും ഗീതം ഗീതം (സൽക്കലാദേവിതൻ...)
Song details
വർഷം: 1967
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: കമുകറ പുരുഷോത്തമൻ, കൊച്ചിൻ അമ്മിണി, ഗംഗാധരൻ
രാഗം: ആഭേരി
വിശദവിവരങ്ങൾ: നിത്യാനന്ദ
Album: ഇന്ദുലേഖ
- Singer: കമുകറ പുരുഷോത്തമൻ
- Singer: കൊച്ചിൻ അമ്മിണി
- Singer: ഗംഗാധരൻ
- Film / album: ഇന്ദുലേഖ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ