Malayalam lyrics
ഉടലുകളറിയാതുയിരുകള്‍ രണ്ടും കഥപറയാന്‍ പോയീ - ഏതോ കഥപറയാന്‍ പോയീ (ഉടലുകള്‍) ഓഹോ വസന്തസുന്ദര വനവീഥികളില്‍ മലരുകള്‍ നുള്ളാന്‍ പോയ് അഴകിൻ മധുവുണ്ണാൻ പോയ്(വസന്തസുന്ദര) ഉം എന്നിട്ട് ? പറയാനുള്ള രഹസ്യം പറയാന്‍ പവിഴച്ചുണ്ടിനു മോഹം അധരം വിട്ടുകടക്കാന്‍ വാക്കാം അരയന്നത്തിനു നാണം അരയന്നത്തിനു നാണം (ഉടലുകള്‍) പ്രണയക്കടലിൻ അക്കരെയുള്ളൊരു കനകദ്വീപില്‍ ചെന്നു പ്രണയക്കടലിന്നക്കരെയുള്ളൊരു കനകദ്വീപില്‍ ചെന്നു പുഷ്പം മൂടിയ ചന്ദനവനിയില്‍ സ്വപ്നം കണ്ടു നടന്നൂ - അവര്‍ സ്വപ്നം കണ്ടു നടന്നൂ (ഉടലുകള്‍)
Song video
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ പി ഉദയഭാനു, ബി വസന്ത
അഭിനേതാക്കൾ: കെ പി ഉമ്മർ, വാസന്തി
വരികൾ: പാർവതി വേണുഗോപാൽ, സൂസി
Album: തറവാട്ടമ്മ
- Singer: കെ പി ഉദയഭാനു
- Singer: ബി വസന്ത
- Film / album: തറവാട്ടമ്മ
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ
- Actor: കെ പി ഉമ്മർ
- Actor: വാസന്തി