Malayalam lyrics
ഓഹോ.....ഓഹോ..ഏഹേ....ആഹാ... തില്ലങ്കേരിയിലെ ഇല്ലിക്കാട്ടിലെ പച്ചപ്പനംതത്തേ വായോ വായോ... വായോ... പുരുളിമലയിലെ അരളിച്ചോട്ടില് പാത്തു പതുങ്ങണ കാറ്റേ വായോ വായോ ഓ....ഓ...ഓ...ഹോയ് നീ തിത്തൈ തിത്തൈ നടകാളേ കുടമണി കിലുക്കീട്ട് കാളേ... നട.. നട.. നട.. നട... കാളേ... നട.. നട.. നട.. നട.. കണ്ണെറിഞ്ഞേ കിളി പൂങ്കൊമ്പിൽ വരവായ് നിരയായ് നീളെ... നീളേ... പൊന്നണിഞ്ഞ് വന്നേ പൂക്കാലം നിറവിൽ നിറമായ് മാറി... മാറി... കാട്ടാറിൻ താളമോടെ പാട്ടൊരുങ്ങുന്നേ കാടെല്ലാം പീലി നീർത്തി ചേലിലാടുന്നേ കൈതപ്പൂ കൺതുറന്ന് എത്തി നോക്കുന്നേ തെച്ചിപ്പൂ നാണമോടെ തെന്നിമാറുന്നേ വാഴപ്പൂന്തേൻ നിറഞ്ഞ് പട്ടുടുക്കുന്നേ ഓ... ഓ... ഓ... ഓ..ഹോയ് തെയ് തെയ് തെയ് തെയ് തെയ് തെയ് കാളേ കാളേ തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് കാളേ കാളേ തറ്റുടുത്തേ മുഖം അണിഞ്ഞേ വരയിട്ട് തിരിയിട്ട് കാലം... കാലം.. പുള്ളുറുങ്ങ് വരുന്ന കാവിൽ മലരിട്ട് കനലിട്ട് തോറ്റം.. ..തോറ്റം... കിഴക്കേന്ന് വന്നൊരാളൂ കൂടണയുന്നേ സിന്ദൂരച്ചോപ്പു മാഞ്ഞ് പൂനിലാവെത്താൻ കത്തുന്ന കണ്ണു കാട്ടി നത്തിരിക്കുന്നേ കുത്തുന്ന വാക്കു കേട്ട് നെഞ്ചിടിക്കുന്നേ ചെഞ്ചോരച്ചോപ്പണിഞ്ഞ് ചിന്തു പാടുന്നേ ഓ...ഓ... ഓ... ഹൊയ് തെയ് തെയ് തെയ് തെയ് തെയ് തെയ് കാളേ കാളേ തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് കാളേ കാളേ (തില്ലങ്കേരിയിലെ...)
Song video
Song details
വർഷം: 2019
സംഗീതം: മോഹൻ സിതാര
ഗാനരചന: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഗായകർ: കബീർ
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ജിജ സുബ്രഹ്മണ്യൻ
Album: 1948 - കാലം പറഞ്ഞത്
- Singer: കബീർ
- Film / album: 1948 - കാലം പറഞ്ഞത്
- Composer: മോഹൻ സിതാര
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ