Malayalam lyrics

ഓ ..
ചെങ്കൊടി ചോട്ടിലെ അവകാശബോധത്തിൽ
ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ
പൊരുതി വീണ സഖാക്കളേ
പോർക്കളത്തിൻ ധീരരേ
നെഞ്ചിലെ ചുടുചോരയിൽ
ചരിതമെഴുതിയ വീരരേ
സഖാക്കളേ സഖാക്കളേ
സഖാക്കളേ സഖാക്കളേ സഖാക്കളേ
പൊരുതി വീണ സഖാക്കളേ
പോർക്കളത്തിൻ ധീരരേ
നെഞ്ചിലെ ചുടുചോരയിൽ
ചരിതമെഴുതിയ വീരരേ
പതിതർക്ക് കാവലായ് പന്തമായി നിന്നവർ
അധികാരവർഗ്ഗത്തെ വിരൽചൂണ്ടി നിന്നവർ (2)
ഓ ...ഓ...ഓ...
പണിയാളർ വാഴ്ത്തീടും നിങ്ങളെ
അവരെന്നും നെഞ്ചിലേറ്റും
പൊരുതി വീണ സഖാക്കളേ
പോർക്കളത്തിൻ ധീരരേ
നെഞ്ചിലെ ചുടുചോരയിൽ
ചരിതമെഴുതിയ വീരരേ

Song video

Watch on YouTube

Song details

വർഷം: 2019

സംഗീതം: മോഹൻ സിതാര

ഗാനരചന: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

ഗായകർ: കെ ജി മാർക്കോസ്‌

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: ജിജ സുബ്രഹ്മണ്യൻ

Album: 1948 - കാലം പറഞ്ഞത്