Malayalam lyrics
സങ്കടക്കടൽ കടഞ്ഞു സംഘടിച്ചു വന്നവർ നെഞ്ചുറച്ചു നേരുകാട്ടി പടനയിച്ചു വന്നിതാ (2) ഉലയൂതി ഉയരുന്ന തീപ്പൊരിയായി കനലാടി വിരിയുന്ന ചെങ്കതിരായി പണിയിടങ്ങൾ പടനിലങ്ങളാക്കി തെളിക്കുവാൻ ചുടുവേർപ്പിൻ കതിർമണികൾ പൂങ്കാറ്റിലാടുവാൻ നെടുവീർപ്പിൻ തേങ്ങൽ കേട്ടു ചുവടു വച്ചു ചുവടു വച്ചു വന്നിതാ ജന്മിത്വ നുരപൊന്തും സിരകൾക്കിനി മാപ്പില്ല വല്ലിക്ക് കൈകൂപ്പും അടിമത്വം ഇനിയില്ല (2) പെൺപിറന്നവർക്കു മുൻപിൽ മാനമെന്നോർക്കുക(2) ചൂഷകരെ ചൂഷകരേ നിങ്ങൾ കരുതിയിരിക്കുക സങ്കടക്കടൽ കടഞ്ഞു സംഘടിച്ചു വന്നവർ നെഞ്ചുറച്ചു നേരുകാട്ടി പടനയിച്ചു വന്നിതാ ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് സങ്കടക്കടൽ കടഞ്ഞു സംഘടിച്ചു വന്നവർ നെഞ്ചുറച്ചു നേരുകാട്ടി പടനയിച്ചു വന്നിതാ ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ്
Song video
Song details
വർഷം: 2019
സംഗീതം: മോഹൻ സിതാര
ഗാനരചന: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഗായകർ: പി കെ സുനിൽ കുമാർ
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ജിജ സുബ്രഹ്മണ്യൻ
Album: 1948 - കാലം പറഞ്ഞത്
- Singer: പി കെ സുനിൽ കുമാർ
- Film / album: 1948 - കാലം പറഞ്ഞത്
- Composer: മോഹൻ സിതാര
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ