Malayalam lyrics

തീരത്തെ പുണരും കടലോളങ്ങളിൽ
മുത്തു വാരാൻ പോകുന്ന മുക്കുവരേ
തീരത്തെ പുണരും കടലോളങ്ങളിൽ
മുത്തു വാരാൻ പോകുന്ന മുക്കുവരേ
കടൽ തിരകളിൽ ചാഞ്ചാടിയാടും
തോണിയിൽ പോകും മുക്കുവരേ
ചാകരകൊയ്യുമ്പോൾ വലകൾ നിറയുമ്പോൾ
നിന്റെ ഉള്ള് തുടിക്കണതെന്താണ്
തനതന്തിന്നം തന്തിന്നം താരോ
തന തന്തിന്നം തന്തിന്നം താരോ
തനതന്തിന്നം തന്തിന്നം താരോ
തന തന്തിന്നം തന്തിന്നം താരോ
തനതന്തിന്നം തന്തിന്നം താരോ
തന തന്തിന്നം തന്തിന്നം താരോ
മനം നിറഞ്ഞല്ലോ കാറ്റൊഴിയുന്നേ
കടലിളകുന്നേ കുളിരു കോരുന്നേ
തീരത്തെ പുണരും കടലോളങ്ങളിൽ
മുത്തു വാരാൻ പോകുന്ന മുക്കുവരേ
ചെമ്മാനം ചോക്കണ നേരം
ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തേ
വലവീശാൻ പോകും മുക്കുവരേ
ചെമ്മാനം ചോക്കണ നേരം
ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തേ
വലവീശാൻ പോകും മുക്കുവരേ
വലനിറയെ പൊന്മീനുമായി
മനം നിറയെ സ്വപ്നവുമായി
വലനിറയെ പൊന്മീനുമായി
മനം നിറയെ സ്വപ്നവുമായി
പെണ്ണാളേ വാ വാ കണ്ണാളേ
തീരത്തെ പുണരും കടലോളങ്ങളിൽ
മുത്തു വാരാൻ പോകുന്ന മുക്കുവരേ
കടലമ്മ ചാകര തന്നാൽ
തുറയെല്ലാം പഞ്ഞം പോയി
കടലിന്റെ മക്കൾക്കാഘോഷം
ഇന്നാളിൽ കടലിന്റെ മക്കൾക്കാഘോഷം
തുറയിലെ പെണ്ണുപെഴച്ചാൽ
കടലമ്മ ശപിക്കും കേട്ടോ
തുറയിലെ പെണ്ണുപെഴച്ചാൽ
കടലമ്മ ശപിക്കും കേട്ടോ
പൊളിയല്ല പെണ്ണേ കണ്ണാളേ
പൊളിയല്ല കേട്ടോ കുയിലാളേ
പൊളിയല്ല കുഞ്ഞിപ്പെണ്ണാളേ
തീരത്തെ പുണരും കടലോളങ്ങളിൽ
മുത്തു വാരാൻ പോകുന്ന മുക്കുവരേ
കടൽ തിരകളിൽ ചാഞ്ചാടിയാടും
തോണിയിൽ പോകും മുക്കുവരേ
ചാകരകൊയ്യുമ്പോൾ വലകൾ നിറയുമ്പോൾ
നിന്റെ ഉള്ള് തുടിക്കണതെന്താണ്
തനതന്തിന്നം തന്തിന്നം താരോ
തന തന്തിന്നം തന്തിന്നം താരോ
തനതന്തിന്നം തന്തിന്നം താരോ
തന തന്തിന്നം തന്തിന്നം താരോ
തനതന്തിന്നം തന്തിന്നം താരോ
തന തന്തിന്നം തന്തിന്നം താരോ
മനം നിറഞ്ഞല്ലോ കാറ്റൊഴിയുന്നേ
കടലിളകുന്നേ കുളിരു കോരുന്നേ
തീരത്തെ പുണരും കടലോളങ്ങളിൽ
മുത്തു വാരാൻ പോകുന്ന മുക്കുവരേ
തനതന്തിന്നം തന്തിന്നം താരോ
തന തന്തിന്നം തന്തിന്നം താരോ
തനതന്തിന്നം തന്തിന്നം താരോ
തന തന്തിന്നം തന്തിന്നം താരോ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ഗോഡ് വിൻ കക്കയം

ഗാനരചന: ജോസ് ഞാറക്കൽ

ഗായകർ: മധു ബാലകൃഷ്ണൻ

വിശദവിവരങ്ങൾ: കല്യാണി

വിഡിയോ: കല്യാണി

Album: അലകടൽ