Malayalam lyrics
ശ്രീമാതിൻ വേളിക്കോ... ഭൂമാതിൻ വേളിക്കോ... പൂവായ പൂവെല്ലാം തിരുമണിത്താലിയായ് കുറുമണിത്താലിയായ്... അളിവേണി ചുരുൾ വേണിയാകെ മണമോലും മലർമാല ചൂടി കസവാർന്ന കതിരാട മീതേ... കളകാഞ്ചി മണികാഞ്ചി ചാർത്തി... കതിർമണ്ഡപത്തിന്നു മേലേ... കനകത്തിടമ്പെന്ന പോലേ... കമനീ വരു നീ...ശുഭ നീ... വലതു പദമളിവേണി..... അളിവേണി ചുരുൾ വേണിയാകെ മണമോലും മലർമാല ചൂടി.... സിന്ദൂര സീമന്തരേഖയ്ക്കു താഴെ ശ്രീതിലക താരകമുദിച്ചൂ... ആലോല നീലാർദ്ര നേത്രോല്പലങ്ങൾ ചാരുതര ലജ്ജയിലലിഞ്ഞു.... ഒരു നാളിൽ ഈ കാൽനഖേന്ദു മുനയാൽ അറിയാതൊരാളിന്റെ പേരെഴുതി നീ... ഇതാ കാത്തിരിക്കുന്നു നിന്നെ.... മനം പോലെ മംഗല്യമെന്നായ് മരാളനമനളിവേണി ചുരുൾ വേണി അളിവേണി ചുരുൾ വേണിയാകെ മണമോലും മലർമാല ചൂടി.... ഈ പാരിജാതങ്ങൾ പൂത്തൂ നമുക്കായ് കാറ്റിലനുരാഗ മദഗന്ധം... ഈ രാത്രി നമ്മൾക്കു് നമ്മൾക്കു മാത്രം തീർക്കുമൊരു സ്വപ്ന മലർമഞ്ചം... കിളിവാതിലിൻ പിന്നിലേതു കിളിയോ തളരാതെ പാടുന്നതഷ്ടപദിയോ.... ഇതാ രാധ തേടുന്ന കണ്ണൻ ലതാകുഞ്ജമാകെ തളിർക്കുന്ന യാമമിതിൽ അളിവേണി ചുരുൾ വേണിയാകെ മണമോലും മലർമാല ചൂടി കസവാർന്ന കതിരാട മീതേ... കളകാഞ്ചി മണികാഞ്ചി ചാർത്തി... കതിർമണ്ഡപത്തിന്നു മേലേ... കനകത്തിടമ്പെന്ന പോലേ... കമനീ വരു നീ...ശുഭ നീ... വലതു പദമളിവേണി ചുരുൾ വേണിയാകെ മണമോലും മലർമാല ചൂടി....
Song details
വർഷം: 2013
സംഗീതം: എം ജയചന്ദ്രൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: മധു ബാലകൃഷ്ണൻ, മൃദുല വാര്യർ
വിശദവിവരങ്ങൾ: സുരേഷ് കൊയിലോത്ത്
Album: കഥവീട്
- Singer: മധു ബാലകൃഷ്ണൻ
- Singer: മൃദുല വാര്യർ
- Film / album: കഥവീട്
- Composer: എം ജയചന്ദ്രൻ
- Lyricist: ഓ എൻ വി കുറുപ്പ്