Malayalam lyrics
മറക്കാനുള്ളതു് മറന്നുതന്നെയാകണം മറക്കാനുള്ളതു് മറന്നുതന്നെയാകണം പറയാനുള്ളതു് പറഞ്ഞുതന്നെയാകണം മനസ്സേ.....മനസ്സേ..... മറക്കാനുള്ളതു് മറന്നുതന്നെയാകണം.... മുകിലിൽ നിറഞ്ഞതു് പെയ്തു തോർന്നു പോകവേ മണലിൽ പതിഞ്ഞതു് തിരയിൽ മാഞ്ഞു പോകവേ... വിറയാർന്ന വാക്കുകൾ വഴി മറന്നു നിൽക്കവേ... ഇനി അന്യരാണു നാം എന്നറിഞ്ഞു വിങ്ങവേ... പിരിയാതെ നിന്നൊരീ നിഴലടർന്നു വീഴവേ... തളരും മനസ്സേ..... മറക്കാനുള്ളതു് മറന്നുതന്നെയാകണം.... പാടാതെ പോയതു് നിനവിൽ നീറ്റലാകവേ തെളിയാതെ പോയതു് നിറവിൻ നാളമാകവേ... മഴവിൽക്കിനാവുകൾ നിറങ്ങൾ വാർന്നു മങ്ങവേ... നനവാർന്നൊരോർമ്മതൻ മൊഴികൾ തേങ്ങലാകവേ... കേൾക്കാതെ കേട്ടൊരു കവിത നെഞ്ചിലൂറവേ... അറിയൂ...മനസ്സേ.... മറക്കാനുള്ളതു് മറന്നുതന്നെയാകണം പറയാനുള്ളതു് പറഞ്ഞുതന്നെയാകണം മനസ്സേ.....മനസ്സേ.....
Song video
Song details
വർഷം: 2013
സംഗീതം: എം ജയചന്ദ്രൻ
ഗാനരചന: സോഹൻ ലാൽ
ഗായകർ: കെ എസ് ചിത്ര
അഭിനേതാക്കൾ: കുഞ്ചാക്കോ ബോബൻ, ഭാമ
വിശദവിവരങ്ങൾ: സുരേഷ് കൊയിലോത്ത്
വിഡിയോ: കല്യാണി
Album: കഥവീട്
- Singer: കെ എസ് ചിത്ര
- Film / album: കഥവീട്
- Composer: എം ജയചന്ദ്രൻ
- Lyricist: സോഹൻ ലാൽ