Malayalam lyrics

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം {2}
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിയ്‌ക്കും നിന്നെ
ഏതു പൂജാരിയും പൂജിയ്‌ക്കും
സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം...
പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും{2}
ആ രാഗസോമരസാമൃതം നേടുവാന്‍
ആരായാലും മോഹിക്കും
ആനന്ദചന്ദ്രികയല്ലേ നീ
അഭിലാഷമഞ്ജരിയല്ലേ നീ?
അഭിലാഷ മഞ്ജരിയല്ലേ നീ...
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം..
ആഹാ....ഓഹോഹോഹോ.ഹോ..
ആഹാഹാഹാ....ആ.....
രാഗവിമോഹിനി ഗീതാഞ്ജലീ
നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും{2}
ആ വര്‍ണ്ണഭാവസുരാമൃതധാരയെ
ആരായാലും സ്നേഹിക്കും
ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ?
അനുരാഗസൗരഭ്യമല്ലേ നീ?
അനുരാഗ സൗരഭ്യമല്ലേ.. നീ..
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിയ്‌ക്കും നിന്നെ
ഏതു പൂജാരിയും പൂജിയ്‌ക്കും...

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: എം എസ്‌ വിശ്വനാഥൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി ജയചന്ദ്രൻ

രാഗം: സിന്ധു ഭൈരവി

ഹിന്ദുസ്ഥാനി രാഗം: ഭൈരവി, സിന്ധു ഭൈരവി

വർഗ്ഗീകരണം: പ്രേമഗാനങ്ങൾ

അഭിനേതാക്കൾ: മധു, ജയഭാരതി

വിശദവിവരങ്ങൾ: akmekm

വിഡിയോ: ജയലക്ഷ്മി രവി

Album: ദിവ്യദർശനം