Malayalam lyrics

ശ്രീരാമവര്‍മ്മ മഹാരാജാ ജി. സി. ഐ. ഇ.
വാഴ്ക സസുഖം സുചിരം ചിത്രാതാരജ
നീരജനാഭദാസ നിരുപമഗുണാലയ
നീതിനിപുണ വഞ്ചിഭൂമിപാല ബാല
കാമസമമഹസാ ശ്രിതജനഭരണസര
സാതിവിപുല സാദിതുരഗസാമജരഥ
സാന്ദ്രബല രസാമഹേന്ദ്രകലപരിവൃഢ
വിഷമിതഹരിജനകുല വിഷയക
ഗുണകരവിധിവിതരണചണനിരുപമ‌
ധിഷണാബല ബഹുഗുണാഭരണ
കരുണാര്‍ദ്രഹൃദയജയ
(ശ്രീരാമവര്‍മ്മ)

Song details

വർഷം: 1941

സംഗീതം: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ

ഗാനരചന: കെ മാധവ വാര്യർ

രാഗം: കാംബോജി

വിശദവിവരങ്ങൾ: Vasanthan EG, ഇ കെ ജയചന്ദ്രൻ, സൂസി

Album: പ്രഹ്ലാദ