Malayalam lyrics
സ്നേഹം സര്‍വ്വസാരം ഇതു പാവം കവിയുടെ മോഹം വെറും മോഹം മോഹം വ്യാമോഹം (സ്നേഹം സര്‍വ്വസാരം....) സ്നേഹം സത്യതാരം മോഹാന്ധകാരത്തിലുദിക്കും ഈ മോഹന ഭാസുര താരം... (സ്നേഹം സത്യതാരം....) മണ്ണിന്‍ പാഴ്ച്ചെടി വിണ്ണിലെ നന്ദന സുന്ദര മലര്‍വനമാക്കീടാന്‍ മനുഷ്യജീവനു ദൈവം നല്‍കിയ മന്ത്രമോതിരം സ്നേഹം (സ്നേഹം സത്യതാരം.....) മരണം വന്നാല്‍ ചീഞ്ഞുനശിക്കും മാംസവും എല്ലും മജ്ജയുമായ് ഭാസുവിലടിയും മര്‍ത്ത്യന്‍ പണിയും ശാശ്വത സ്വര്‍ഗ്ഗം സ്നേഹം സ്നേഹം...ശാശ്വത സ്വര്‍ഗ്ഗം സ്നേഹം... (സ്നേഹം സത്യതാരം...)
Song video
Song details
വർഷം: 1979
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ജയചന്ദ്രൻ, എൻ വി ഹരിദാസ്
വരികൾ: ജയലക്ഷ്മി രവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: സന്ധ്യാരാഗം
- Singer: പി ജയചന്ദ്രൻ
- Singer: എൻ വി ഹരിദാസ്
- Film / album: സന്ധ്യാരാഗം
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ