Malayalam lyrics
ആ ആ ആ..... പുലരീ പുലരീ പുലരീ ഗാനം - തൂകീ - മൈനാ- പ്രേമനാടകമെഴുതീ പുലരീ - താമരത്തളിരില്‍ തൂമഞ്ഞു തുള്ളികളാലേ ഹേമന്തം വന്നൊരു നാളില്‍ പ്രേമനാടകമെഴുതീ എഴുതീ പുലരീ പുലരീ വേണുഗാനം തൂകി മൈനകള്‍ പൂമരത്തണലില്‍ അരിമുല്ലകള്‍ കിങ്ങിണി കെട്ടി വനദേവത മുദ്രകള്‍ കാട്ടി വേണുഗാനം തൂകി തൂകി മൈനാ മൈനാ കുന്നിന്മുടിയില്‍ കുങ്കുമം വിതറും കുഞ്ഞിമരത്തിന്‍ നിഴലിങ്കല്‍ കുന്നിന്മുടിയില്‍ കുങ്കുമം വിതറും കുഞ്ഞിമരത്തിന്‍ നിഴലിങ്കല്‍ കണ്ണും കണ്ണും വായിക്കുകയായ് സുന്ദരജീവിത സുരകാവ്യം കണ്ണും കണ്ണും വായിക്കുകയായ് സുന്ദരജീവിത സുരകാവ്യം വേണുഗാനം തൂകി മൈനകള്‍ പൂമരത്തണലില്‍ അരിമുല്ലകള്‍ കിങ്ങിണി കെട്ടി വനദേവത മുദ്രകള്‍ കാട്ടി വേണുഗാനം തൂകി തൂകി മൈനാ മൈനാ സഖീ നിന്‍ നീല നീല മിഴിയില്‍ നീല നീല മിഴിയില്‍ തുളുമ്പും രാഗസാഗരത്തില്‍ രാഗസാഗരത്തില്‍ കിനാവിന്‍ തോണിയേറിയൊരു രാജകുമാരന്‍ കാണാന്‍ വന്നല്ലോ - ഹൃദയം കവരാന്‍ വന്നല്ലോ (പ്രേമനാടകമെഴുതീ) ആ ആ ആ.....
Song video
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എ എം രാജ, എസ് ജാനകി
രാഗം: ആഭേരി
അഭിനേതാക്കൾ: പ്രേം നസീർ, ഷീല, ബഹദൂർ, പ്രേമ ലത
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: എൻ ടി അനൂപ്
Album: കളിത്തോഴൻ
- Singer: എ എം രാജ
- Singer: എസ് ജാനകി
- Film / album: കളിത്തോഴൻ
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്കരൻ
- Actor: പ്രേം നസീർ
- Actor: ഷീല
- Actor: ബഹദൂർ
- Actor: പ്രേമ ലത