Malayalam lyrics
പൂജ ചെയ്‌വു ഞാന്‍ സദാ എന്‍ പ്രേമ ദേവതേ നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍ ഈ ബാഷ്പധാരയില്‍ മിന്നല്‍ പോലെ വന്നു നീയെന്‍ ജീവിതാശയില്‍ പൊന്നു പൂശി വീഴ്ത്തിയെന്തിനായ് നിരാശയില്‍ കാത്തുകാത്തു വാഴ്‌വൂ ഞാന്‍ എന്‍ പ്രേമദേവതേ നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍ പൂനിലാവില്‍ എന്നുമെന്റെ പ്രാണവീണയില്‍ മൗനഗാനം പാടി വാഴ്കയോ കിനാവില്‍ നീ മോദമാര്‍ന്നുകൊള്‍വെന്‍ ഞാനെന്‍ പ്രേമദേവതേ നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍
Song details
വർഷം: 1954
സംഗീതം: എസ് ജി കെ പിള്ള
ഗാനരചന: അഭയദേവ്
ഗായകർ: എൽ പി ആർ വർമ, ടി ആർ ഗജലക്ഷ്മി
വിശദവിവരങ്ങൾ: ബി വിജയകുമാർ
Album: മനസ്സാക്ഷി
- Singer: എൽ പി ആർ വർമ
- Singer: ടി ആർ ഗജലക്ഷ്മി
- Film / album: മനസ്സാക്ഷി
- Composer: എസ് ജി കെ പിള്ള
- Lyricist: അഭയദേവ്