Malayalam lyrics

എന്തിനായു് വിരിഞ്ഞിടും
നീ വനാന്ത സൂനമേ
കാത്തുനില്‍പ്പതാരെ നീ
(എന്തിനായു്)
ഗാനലോലനായനിന്‍
മനം കവര്‍ന്ന ഗായകന്‍
തളിര്‍ത്ത നിന്റെ ജീവിതം
തകര്‍ത്തു പോയി പാവമേ
കാത്തു നില്‍പ്പൂ നീ വൃഥാ
നിന്നെയോ മറന്നവന്‍
(എന്തിനായു്)
പ്രേമമെന്നു കേള്‍ക്കവേ
പ്രീയം കലര്‍ന്നു നിന്നു നീ
പറന്നു പോയി വന്ന പോല്‍
മറഞ്ഞു പ്രേമവഞ്ചകന്‍
വാഴു്കയോ നീ ഇനി
കേഴുവാന്‍ മാത്രമായു് (3)

Song details

വർഷം: 1954

സംഗീതം: എസ്‌ ജി കെ പിള്ള

ഗാനരചന: അഭയദേവ്

ഗായകർ: ടി ആർ ഗജലക്ഷ്മി

വിശദവിവരങ്ങൾ: ദീപക്

Album: മനസ്സാക്ഷി