Malayalam lyrics

ആശാരഹിതമേ - ഏഴതന്‍ ജീവിതം
ആടലാണു നിയതം
(ആശാരഹിതമേ )
മാന്യനായ് കരുതും - ധനികനെ
ഹീനനാവുകിലും
ഹീനനായ് കരുതും അഗതിയായ് വാഴും പണ്ഡിതനെ
പാപിയാം ധനവാന്‍ സകല സൗഭാഗ്യമാര്‍ന്നിടവേ
മാഴ്കയാണവശം പശിയാലെ ഏഴയും ഗുണവാന്‍
പാരിലീ വിപരീതഭാവം നീതേയോ മനുജാ
മനുജാ മനുജാ

Song details

വർഷം: 1954

സംഗീതം: എസ്‌ ജി കെ പിള്ള

ഗാനരചന: അഭയദേവ്

ഗായകർ: എസ് എം വേണുഗാനം

വരികൾ: മാധവഭദ്രൻ

Album: മനസ്സാക്ഷി