Malayalam lyrics
പറവകളായ് പിറന്നിരുന്നെങ്കില്‍ ചിറകുരുമ്മി ചിറകുരുമ്മി പറന്നേനെ നമ്മള് പറന്നേനെ പറവകളായ്.... വിണ്ണിലെ പൈങ്കിളി വന്നിരുന്നാടുന്ന വള്ളിക്കുടിലുകളില്‍ ഇളം കാറ്റും കൊണ്ട് പനനൊങ്കും തിന്ന് തളിരും ചൂടിയൊരുങ്ങിയേനെ നമ്മളൊരുങ്ങിയേനെ പഞ്ചമിചന്ദ്രിക പൊന്നാട ഞൊറിയുന്ന പമ്പാ തടങ്ങളില്‍ ഇളം പുല്‍മെത്തയില്‍ വെളുപ്പാങ്കാലത്ത് പുളകം ചാര്ത്തിയുറങ്ങിയേനെ നമ്മള് ഉറങ്ങിയേനെ ചന്ദനത്തൊട്ടിലില്‍ ചാഞ്ചക്കം തൊട്ടിലില്‍ പൊന്നോണ രാത്രികളില്‍ കൊഞ്ചും മൊഴിയെ കടിഞ്ഞൂല്ക്കിളിയെ പഞ്ചമം പാടിയുറക്കിയേനെ നമ്മളുറക്കിയേനെ
Song video
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
അഭിനേതാക്കൾ: ഷൌക്കാർ ജാനകി, ബഹദൂർ
വിശദവിവരങ്ങൾ: വിശാൽ
വിഡിയോ: ഗാനസ്നേഹി
Album: സ്കൂൾ മാസ്റ്റർ
- Singer: പി സുശീല
- Film / album: സ്കൂൾ മാസ്റ്റർ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: ഷൌക്കാർ ജാനകി
- Actor: ബഹദൂർ