Malayalam lyrics
ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം എന്തു വേണം ഇനിയെന്തു വേണം ഈ രാത്രി വെളുക്കാതിരിക്കേണം (ഇനിയെന്റെ) കൈവളകൾ കിലുങ്ങാതെ കാൽത്തളകൾ കിലുങ്ങാതെ കതകു തുറന്നു വന്ന മിടുക്കിയല്ലേ (കൈവള) ഇതു വരെ മീട്ടാത്ത തംബുരു മീട്ടി ഞാൻ ഇനിയെനിക്കെന്തു തരും (ഇതു) എന്നെ ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം എന്തു വേണം ഇനിയെന്തു വേണം ഈ ഗാനം മറക്കാതിരിക്കേണം ആരുമാരുമറിയാതെ ആരോടും പറയാതെ ഹൃദയം തുറന്നു തന്ന മിടുക്കനല്ലേ (ആരും) ഇതു വരെ ചൂടാത്ത രോമാഞ്ചം നൽകി ഞാൻ ഇനിയെനിക്കെന്തു തരും എന്നെ ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം എന്തു വേണം ഇനിയെന്തു വേണം ഈ പൂക്കൾ കൊഴിയാതിരിക്കേണം ആ....
Song video
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്, പി സുശീല
അഭിനേതാക്കൾ: ബഹദൂർ
വരികൾ: സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: സ്കൂൾ മാസ്റ്റർ
- Singer: കെ ജെ യേശുദാസ്
- Singer: പി സുശീല
- Film / album: സ്കൂൾ മാസ്റ്റർ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: ബഹദൂർ