Malayalam lyrics
താമരക്കുളക്കടവില്‍ താഴത്തെ കല്‍പ്പടവില്‍ കണ്ണാടി നോക്കും പൊന്നോമലാളേ കാത്തിരിക്കുവതാരെ? താമരക്കുളക്കടവില്‍ താഴത്തെ കല്‍പ്പടവില്‍ കാണാത്തപോലെ കൈവല്ലിയാലേ കണ്ണുപൊത്തിയ മാരനെ കണ്ണില്‍ കവിളില്‍ പൂവിരിഞ്ഞൂ കള്ളിപ്പെണ്ണേ നീ വളര്‍ന്നൂ കിളിപാടുമെന്‍ പൂവനമാകേ കുളിരുകോരി വിടര്‍ന്നൂ.... താമരക്കുളക്കടവില്‍ ..... എന്നെക്കണ്ടു നീയൊരുങ്ങീ നിന്നെക്കണ്ടു ഞാനൊരുങ്ങീ മലര്‍മാനസപ്പൊയ്കയിലാകെ ജലതരംഗമുയര്‍ന്നൂ താമരക്കുളക്കടവില്‍ താഴത്തെ കല്‍പ്പടവില്‍ കാണാത്തപോലെ കൈവല്ലിയാലേ കണ്ണുപൊത്തിയ മാരനെ കാത്തിരിയ്ക്കുകയാണു ഞാന്‍
Song video
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എ എം രാജ, പി സുശീല
അഭിനേതാക്കൾ: ബാലാജി, അംബിക സുകുമാരൻ
വിശദവിവരങ്ങൾ: അഡ്മിൻ
വിഡിയോ: ഗാനസ്നേഹി
Album: സ്കൂൾ മാസ്റ്റർ
- Singer: എ എം രാജ
- Singer: പി സുശീല
- Film / album: സ്കൂൾ മാസ്റ്റർ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: ബാലാജി
- Actor: അംബിക സുകുമാരൻ