Malayalam lyrics

മായാമാനവ നിൻ മധുരാകൃതി മാനസതാരിൽ കാണേണം
മന്ദസ്മിതരുചി കലരും നിന്നുടെ സുന്ദരവദനം കാണേണം
വാർമഴവില്ലിൻ കാന്തിയെ വെല്ലും ശ്യാമളരൂപം കാണേണം
പ്രേമരസാമൃതമൊഴുകും നീലത്താമരമിഴിയിണ കാണേണം
(മായാമാനവ....)
നാരായണ ഹരി നാരായണ നിൻ രൂപം കണ്ണിൽ വിളങ്ങേണം
നാരായണഹരി നാരായണ നിൻ നാമം കാതിൽ മുഴങ്ങേണം
(മായാമാനവ....)
മരതകമണിമയമെയ്യിതണിഞ്ഞൊരു മഞ്ഞത്തുകിലും കാണേണം
പീലികൾ തിരുകിയ മുടിയും കയ്യിൽ പുല്ലാങ്കുഴലും കാണേണം
(മായാമാനവ....)

Song details

വർഷം: 1964

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: അഭയദേവ്

ഗായകർ: പി ലീല

വർഗ്ഗീകരണം: ഗുരുവായൂർ ഭക്തിഗാനങ്ങൾ

അഭിനേതാക്കൾ: അംബിക സുകുമാരൻ

വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി

Album: ശ്രീ ഗുരുവായൂരപ്പൻ